കൊല്ലം: ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സാംക്രമിക രോഗ ബോധവത്കരണ പരിപാടിയായ 'ഉണർവിന്റെ' ഭാഗമായുള്ള കലാജാഥയ്ക്ക് തുടക്കമായി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ചെള്ള് പനി, അമീബിക് മസ്തിഷ്ക ജ്വരം, മഞ്ഞപ്പിത്തം, പേപ്പട്ടി വിഷബാധ എന്നീ രോഗങ്ങൾക്കെതിരെയുള്ള അവബോധമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം രാമൻകുളങ്ങര ടൗണിൽ കോർപ്പറേഷൻ കൗൺസിലർ രാജശ്രീ നിർവഹിച്ചു. കരുനാഗപ്പള്ളി നാട്ടരങ്ങിലെ പ്രോഗ്രാം ഡയറക്ടർ അബ്ദുൽ അസീസ് ആയിക്കുന്നമാണ് നാടകത്തിന്റെ രചനയും സംവിധാനവും. ഓച്ചിറ, പത്തനാപുരം, അഞ്ചൽ, നിലമേൽ, തൃക്കോവിൽവട്ടം, മയ്യനാട്, കൊല്ലം കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നാടകം അവതരിപ്പിച്ചു. ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എസ്.അനില അദ്ധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.മനേഷ്, പബ്ലിക് ഹെൽത്ത് നഴ്സ് ജയകുമാരി, ആശാ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
