SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

യു.ഡി.ടി.എഫ്‌ ജില്ലാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page

കൊല്ലം: ഇ.എസ്​.ഐ മെഡിക്കൽ കോളേജിന്​ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതെ ഇ.എസ്.ആ അംഗങ്ങളുടെ മക്കൾക്ക് ഈ അദ്ധ്യയന വർഷം എം.ബി.ബി.എസ് പ്രവേശനത്തിനുള്ള അവസരം നഷ്ടമാക്കിയ മന്ത്രി വീണ ജോർജ്ജ് രാജിവച്ച് മാപ്പ് പറയണമെന്ന് യു.ഡി.ടി.എഫ്​ ജില്ലാ ചെയർമാനും മേയറുമായ എ.കെ. ഹഫീസ്​ പറഞ്ഞു. കൊല്ലം ഡി.സി.സി ഹാളിൽ യു.ഡി.ടി.എഫ്​ ജില്ലാ കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതു പണിമുടക്ക്​ വിജയിപ്പിക്കാനുള്ള വിളംബരജാഥകൾ നടത്താനും 12ന്​ ജില്ലാ ആസ്ഥാനമായ കൊല്ലത്ത്​ ശക്തിപ്രകടനം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. യു.ഡി.ടി.എഫ്​ ജില്ലാ കൺവീനർ ഇടവനശ്ശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്​. അബ്ദുൽ റഹ്മാൻ, എസ്​. നാസറുദ്ദീൻ, ബി. ശങ്കരനാരായണപിള്ള, പെരിനാട്​ മുരളി, കെ.ജി. തുളസീധരൻ, ടി.കെ. സുൽഫി, സജി ഡി.ആനന്ദ്​, അജിത്​ അനന്തകൃഷ്​ണൻ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY