കൊല്ലം: സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ നാളെ രാവിലെ 10ന് ജോബ് ഡ്രൈവ് നടക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അഭിമുഖം. ജില്ലയിലെ പ്രമുഖ 3 സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ട് അഭിമുഖം നടത്തും.
സവിശേഷതകൾ:
ഒറ്റത്തവണ രജിസ്ട്രേഷൻ.
പരിശീലനം: രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ സോഫ്റ്റ് സ്കിൽ ട്രെയിനിംഗുകൾ, കമ്പ്യൂട്ടർ പരിശീലനം
പ്ലേസ്‌മെന്റ്: പ്രമുഖ സ്വകാര്യ കമ്പനികളിൽ മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡും 3 ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് എത്തിച്ചേരണം. ഫോൺ: 8281359930, 8304852968, 7012853504 (കൊല്ലം എംപ്ലോയബിലിറ്റി സെന്റർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
