
കൊല്ലം: കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോ. (കെ.ജി.എം.ഒ.എ) ജില്ലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും ആശുപത്രികൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. ഡി.എം.ഒ ഡോ.എ.എൽ.ഷീജ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജി.ജോസഫ്, ഡോ.വി.എസ്.അനൂപ്, ഡോ.മുരളീധരൻ, ഡോ.റോഷൻ രാജ്, ഡോ.പത്മപ്രസാദ്, ഡോ.ഷീജ ഫിലിപ്പ്, ഡോ.പി.ഷഹാന ജാസ്മിൻ, ഡോ.രാമകൃഷ്ണൻ, ഡോ.ഒ.വാസുദേവൻ, ഡോ.ജയശങ്കർ, ഡോ.വസന്തദാസ്, ഡോ.എസ്.അജയകുമാർ, ഡോ.അജി അയിരൂർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ഡോ.എസ്.അജയകുമാറിനെയും സെക്രട്ടറിയായി ഡോ.അജി അയിരൂരിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
