SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.42 PM IST

പുൽവാമ ദിനാചരണം

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് ആലപ്പാടിന്റെ സൈനിക കൂട്ടായ്മയായ ആൽഫയുടെ നേതൃത്വത്തിൽ പുൽവാമ ദിനാചരണം സംഘടിപ്പിച്ചു. ചെറിയഴീക്കൽ ആൽഫ നഗറിൽ നടന്ന അനുസ്മരണച്ചടങ്ങിൽ സി.ആർ.പി.എഫ് അമൃതപുരു ഇൻസ്പെക്ടർ സുബീഷ് വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മാരകത്തിൽ പൂഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും മറ്റ് സൈനികരും ആൽഫ കുടുംബാംഗങ്ങളും ചേർന്ന് ദീപങ്ങൾ തെളിയിച്ച് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ സ്മരിച്ചു. ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി. വീരസൈനികരുടെ ത്യാഗത്തെ ആദരിച്ചു.

രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കുമായി ജീവൻ സമർപ്പിച്ച സൈനികരുടെ ത്യാഗം പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അവരുടെ സ്മരണ ദേശീയബോധം ശക്തിപ്പെടുത്തുന്നതാണെന്നും കൂട്ടായ്മ അനുസ്മരിച്ചു..

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY