SignIn
Kerala Kaumudi Online
Friday, 20 February 2026 4.21 AM IST

യുവതയുടെ പ്രതീക്ഷയായി കൊട്ടാരക്കര ഐ.ടി പാർക്ക്

Increase Font Size Decrease Font Size Print Page
photo
കൊട്ടാരക്കരയിൽ നിർമ്മിക്കുന്ന ഐ.ടി പാർക്കിന്റെ മാതൃക

കൊല്ലം: സംസ്ഥാന ബഡ്ജറ്റിലെ ഐ.ടി പാർക്ക് കൊട്ടാരക്കരയിൽ അടുത്ത വർഷം യാഥാർത്ഥ്യമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് 79.47 കോടി​യുടെ നിർമ്മാണ കരാർ നൽകിയത്.

രണ്ടാം ഘട്ട റീ ടെണ്ടറിൽ രണ്ട് സ്ഥാപനങ്ങളാണ് ടെൻഡർ സമർപ്പിച്ചത്. ഇതിൽ മാനദണ്ഡപ്രകാരം ഊരാളുങ്കൽ സൊസൈറ്റി സമർപ്പിച്ച 79.47 കോടിയുടെ ടെണ്ടറിന് അംഗീകാരം ലഭി​ച്ചു. സൊസൈറ്റിക്ക് നിർമ്മാണ ജോലി കൈമാറുന്നതിന് പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാന ഐ.ടി. വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഒരു വർഷംകൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഭാവിയിലെ വികസന സാദ്ധ്യതകളെ കണ്ടുകൊണ്ടുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കും.

..........................................

8 നില പാർക്ക്

 കൊട്ടാരക്കര പുലമൺ ജംഗ്ഷന് സമീപം കെ.ഐ.പി കോമ്പൗണ്ടിൽ ഒരേക്കർ ഭൂമിയിൽ പാർക്ക്

 1.47 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 8 നില കെട്ടിടം

 ഐ.ടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കും

 1200 പേർക്ക് തൊഴിലെടുക്കാനാവും

 സ്റ്റീൽ സ്ട്രക്ചറുകളിൽ ഭിത്തിയായി ഇ.പി.എസ് പാനലിംഗ് നിർമ്മാണ രീതി

 ഇത് കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ഉപകരിക്കും

 വൈദ്യുതിയുടെ ഉപഭോഗവും കുറയ്ക്കും

...........................................

2 നില പാർക്കിംഗ്

കെട്ടിടത്തിലെ 2 നിലകൾ വാഹനങ്ങളുടെ പാർക്കിംഗിനായി മാറ്റും. 120 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. 6 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളുണ്ടാകും.

രണ്ടാം നിര നഗരങ്ങളിലെ ശ്രദ്ധേയമായ ഐ.ടി കേന്ദ്രമായി കൊട്ടാരക്കര മാറുകയാണ്. സോഹോയുടെ നെടുവത്തൂർ റസിഡൻഷ്യൽ ഐ.ടി പാർക്കിൽ നിലവിൽ 250 പേർക്ക് ഐ.ടി തൊഴിൽ അവസരം ഉറപ്പായിട്ടുണ്ട്. സോഹോയുടെ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ 40 സീറ്റുകളുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനായി വിഴിഞ്ഞം- കൊല്ലം- പുനലൂർ വളർച്ച മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കര പ്രധാന ഐ.ടി ഹബ്ബായി മാറും

കെ.എൻ.ബാലഗോപാൽ, ധനമന്ത്രി

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.