കൊല്ലം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അംഗങ്ങളായ ജനപ്രതിനിധികൾക്ക് ഇന്ന് ഡി.സി.സിയിൽ സ്വീകരണം നൽകും. ഡി.സി.സി പ്രസിഡന്റ് പി .രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കും.കൊല്ലം മേയർ എ.കെ. ഹഫീസ് ജനപ്രതിനിധികളെ ആദരിക്കും. കെ.എസ്.എസ്.പി.എ ജനറൽ സെക്രട്ടറി ടി.എസ്. സലിം, കൊല്ലം ഡെപ്യൂട്ടി മേയർ ഡോ. ഉദയസുകുമാരൻ,കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പി.സോമരാജൻ,വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ,തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിൽ,പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് അലക്സാണ്ടർ എന്നിവരടക്കം 21 പേരെയാണ് ആദരിക്കുന്നത്. സംസ്ഥാന നേതാക്കളായ കെ.സി. വരദരാജൻ പിള്ള,എം സുജയ്,പി. ഗോപാലകൃഷ്ണൻ നായർ,കെ രാജേന്ദ്രൻ,എ.എ.റഷീദ്,കെ ചന്ദ്രശേഖരൻ പിള്ള, എൻ. സോമൻപിള്ള,ഇ. അബ്ദുൽ സലാം എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |