കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടത്തിയ പഠനക്ലാസ് വയോജന കമ്മീഷൻ അംഗം കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസറും പാലിയേറ്റി കെയർ വിഭാഗത്തിന്റെ തലവനുമായ ഡോ.ഐ.പി. യാദവ് വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.സുഭാഷ്, ജോയിന്റ് സെക്രട്ടറി ജോസ് ഇന്നസെന്റ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. ചിത്രഭാനു,കെ.വിജയൻപിള്ള,സംസ്ഥാന സെക്രട്ടറി ആർ.സുരേന്ദ്രൻപിള്ള,ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ശങ്ക രൻകുട്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |