അഞ്ചൽ: അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന യൂനുസ് മെമ്മോറിയൽ ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതായി ആശുപത്രി ഡയറക്ടർമാരായ ഡോ. അംനാഷ് സലാം, ഡോ. അബ്ദുൽ സലം, പി.ആർ.ഒ. അനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചൽ പാലമുക്ക് സ്വദേശിയുടെ അധീനതയിലുളള ഓൺലൈൻ മാദ്ധ്യമത്തിലൂടെയാണ് പ്രചാരണങ്ങൾ. ദശാബ്ദങ്ങളായി നല്ല രീതയിൽ അഞ്ചലിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിക്കെതിരെ യാതൊരു ആരോപണവും ഇതുവരെ ണ്ടായിട്ടില്ല. ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ചാണ് പ്രചരണം നടത്തുന്നത്. അടുത്തിടെ അഞ്ചലിലെ മറ്റൊരു പ്രമുഖ ആശുപത്രിക്ക് എതിരെയും ഈ സംഘം സോഷ്യൽ മീഡിയായിലൂടെ കുപ്രചരണം നടത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
