കേരളപുരം: കല്ലുംതാഴം ജംഗ്ഷനിൽ ബൈപ്പാസ് റോഡിൽ നിർമ്മാണ ജോലികൾ നടക്കുന്ന കിളികൊല്ലൂർ കരിക്കോട് വരെയും
രണ്ടാംകുറ്റി വരെയും മങ്ങാട് അയത്തിലും ഗതാഗത കുരുക്ക് അതിരൂക്ഷമായി. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ കടന്നു കയറുന്നതും പൊട്ടിപ്പൊളിഞ്ഞ റോഡും തലവേദനയായ അവസ്ഥയാണ്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ക്യുവിൽപ്പെട്ട് വലയുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കൺസ്യൂമർ കൗൺസിൽ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 15ന് ലോക ഉപഭോക്തൃ ദിനാചരണം കിളികൊല്ലൂരിൽ നടത്താൻ സംസ്ഥാന ഉപഭോക്തൃ സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ജെ.എം. അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, കെ.എസ്. ഷിബു, നസീർ കാക്കാന്റയ്യം, വി. മോഹനൻ, കെ. അബ്ദുൽ അസീസ്, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |