SignIn
Kerala Kaumudi Online
Saturday, 21 September 2024 7.07 AM IST

അക്ഷരമുറ്റങ്ങളിൽ ആഹ്ളാദാരവം

Increase Font Size Decrease Font Size Print Page
v
പ്ര​തി​രോ​ധ​ത്തി​ന് ​യെ​വ​ൻ​ ​പു​ലി​യാ​ണ് ​കേ​ട്ടാ​:​ ​ ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ക്ക് ​വി​രാ​മ​മി​ട്ട് ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​ ​വീ​ണ്ടും​ ​സ്കൂ​ളു​ക​ൾ​ ​തു​റ​ന്ന​പ്പോ​ൾ​ ​സ​ഹ​പാ​ഠി​ക്ക് ​ഹാ​ൻ​ഡ് ​സാ​നി​റ്റൈ​സ​ർ​ ​ന​ൽ​കു​ന്ന​ ​പു​ലി​വേ​ഷം​ ​കെ​ട്ടി​യ​ ​വി​ദ്യാ​ർ​ത്ഥി.​ ​കൊ​ല്ലം​ ​ടൗ​ൺ​ ​യു.​പി.​എ​സി​ലെ​ ​കാ​ഴ്ച.​ ​ ഫോ​ട്ടോ​:​ശ്രീ​ധ​ർ​ലാ​ൽ.​എം.​എ​സ്

കൊല്ലം: കാത്തിരിപ്പിനൊടുവിൽ തുറന്ന സ്കൂൾ മുറ്റങ്ങളിലേക്ക് അച്ഛനമ്മമാരുടെ കൈപിടിച്ച് ആവേശത്തോടെയെത്തിയ കുട്ടിക്കൂട്ടങ്ങൾക്ക് അദ്ധ്യാപകർ ഒരുക്കിയ സ്വീകരണം സമ്മാനിച്ചത് അമ്പരപ്പും ആഹ്ളാദവും. ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടകൾ തുടങ്ങിയവയൊക്കെ വരവേല്പിനൊരുക്കിയാണ് പ്രവേശനോത്സവം സ്കൂൾ അധികൃതർ ആഘോഷമാക്കിയത്.

ക്ലാസ് മുറിയിലേക്ക് കടന്നപ്പോൾ ചിലർ ചെറുതായി ചിണുങ്ങി. മറ്റ് ചിലർ ടീച്ചർമാരുടെ കണ്ണുരുട്ടൽ വക വയ്ക്കാതെ കൂട്ടം കൂടി കളി തുടങ്ങി. പിന്നെ ഒരുമിച്ച് പാട്ടായി. ഇതിനിടെ അദ്ധ്യാപകർ മധുര പലഹാരങ്ങളുമായെത്തി. ചില സ്കൂളുകളിൽ തൂശനില വിരിച്ച് സദ്യയും ഉണ്ടായിരുന്നു.

ജില്ലാതല പ്രവേശനോത്സവം ശാസ്താംകോട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഡി.പി.സി രാധാകൃഷ്ണൻ ഉണ്ണിത്താൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു, ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി, ശാസ്താംകോട്ട ബി.പി.സി ദീപക് കുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എം.ജി. ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ആർ. സിന്ധു, ഡയറ്റ് പ്രിൻസിപ്പൽ എസ്. ഷീജ, ഹയർസെക്കൻഡറി കോ- ഓർഡിനേറ്റർ എ.പോൾ, പി.ടി.എ പ്രസിഡന്റ് സുനിൽ വല്യത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.