SignIn
Kerala Kaumudi Online
Saturday, 21 September 2024 4.07 AM IST

മോട്ടോർ തൊഴിലാളികളുടെ വിവര ശേഖരണം

Increase Font Size Decrease Font Size Print Page
t

കൊല്ലം: അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികളുടെ വിവരങ്ങൾ ദേശീയതലത്തിൽ ശേഖരിക്കുന്നു. കേന്ദ്ര സർക്കാർ തുടങ്ങിയ ഇ ശ്രം പോർട്ടൽ വഴിയാണ് വിവര ശേഖരണം നടത്തുന്നത്. ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ഉള്ളവർക്ക് പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇല്ലത്തവർക്ക് കോമൺ സർവ്വീസ് സെന്റർ, അക്ഷയ കേന്ദ്രം എന്നിവ വഴിയോ ജില്ലാതലത്തിൽ നടത്തി വരുന്ന ക്യാമ്പുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ അംഗങ്ങൾ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ചേർക്കുന്നത്. 18 നും 29 നും ഇടയിൽ പ്രായമുള്ള അർഹതപ്പെട്ട എല്ലാ മോട്ടോർ തൊഴിലാളികളും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസുകളിൽ നിന്നു ഇതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കും. ഇ ശ്രം പോർട്ടൽ: www.eshram.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, KOLLAM, LOCAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.