കൊല്ലം: സമഗ്രശിക്ഷാ കേരളം കൊല്ലം ബി.ആർ.സിയുടെ നേതൃത്വത്തിൽ നാടിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന സർഗ കൈരളി ഏകദിന ശില്പശാല ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.
കാവനാട് ഗവ.യു.പി സ്കൂളിൽ നടന്ന ശില്പശാലയിൽ പ്രഥമാദ്ധ്യാപിക ആർ. സുനിതാദേവി അദ്ധ്യക്ഷയായി. സി.ആർ.സി കോ ഓർഡിനേറ്റർ ജോർജ്മാത്യു മോഡറേറ്ററായി. ഡി.പി.സി ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ വിശദീകരിച്ചു. കൊല്ലം ബി.പി.സി സജീറാണി, പ്രോഗ്രാം ഓഫീസർ സബീന, ബി.ആർ.സി ട്രെയിനർ ഡോ. ടി.എസ്. ബിനു, എ.ഇ.ഒ ജോർജ്കുട്ടി, ശ്രീലത എന്നിവർ പങ്കെടുത്തു. ഒന്ന് മുതൽ 12 ക്ലാസുകളിലുള്ള കലാവാസനയുള്ള 60 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |