ബുക്കിംഗ് നമ്പർ: 8921950903, 9496675635
കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ കൊല്ലം - വാഗമൺ - മൂന്നാർ ഉല്ലാസയാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ തുടങ്ങി. 1,150 രൂപയാണ് ടിക്കറ്റ് ചാർജ്.
ഏപ്രിൽ 9നാണ് യാത്ര. രാവിലെ 05.15ന് തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണിലെത്തും. അഡ്വെഞ്ചർ പാർക്ക്, പൈൻ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങൾ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു് കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ളത്തൂവൽ, ആനച്ചാൽ (രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറിൽ താമസം.
അടുത്ത ദിവസം രാവിലെ 8.30ന് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട് 6ന് മൂന്നാറിലെത്തും. രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലർച്ചെ 2ന് കൊല്ലത്ത് തിരികെയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |