SignIn
Kerala Kaumudi Online
Friday, 20 September 2024 12.45 AM IST

ചരക്ക് സേവന നികുതി നിയമം സെമിനാർ 12ന്

Increase Font Size Decrease Font Size Print Page
gst

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ടാക്സ് പ്രാക്ടീഷ്ണേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാരി നിയമ സഹായ വേദി സംഘടിപ്പിക്കുന്ന സെമിനാർ 12ന് രാവിലെ 10.30ന് കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കൺവെൻഷൻ സെന്ററിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. 'ചരക്ക് സേവന നികുതി നിയമവും 2022 ഫിനാൻസ് ആക്ടിലെ ഇൻപുട് ക്രെഡിറ്റ്‌ നിയന്ത്രണങ്ങളും' എന്നതാണ് വിഷയം. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യുട്ടി കമ്മിഷണർ കെ.ഷാഹുൽ ഹമീദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തുo. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ഡോ.എൻ. രാമലിംഗം വിഷയം അവതരിപ്പിക്കും.

നികുതി സംബന്ധമായ വിഷയത്തിൽ ചെറുകിട വ്യാപാരികൾക്ക് സൗജന്യ നിയമ സഹായം ഉറപ്പാക്കുന്നതിനായി 2016 മുതൽ നിയമ സഹായ വേദി പ്രവർത്തിച്ചുവരുന്നതായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജനും നിയമ സഹായ വേദി കൺവീനർ ജോജോ കെ. എബ്രഹാമും പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ഭാരവാഹികളായ ജി.ഗോപകുമാർ, ബി.രാജീവ്, കെ.രാമഭദ്രൻ, എൻ.രാജീവ്, എ.അൻസാരി, എസ്.രമേശ് കുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.