കൊല്ലം: ജനകീയ പാട്ടുകാരൻ വി.കെ.എസിന്റെ സ്മരണ നിലനിറുത്തി കൊല്ലത്ത് ഗായകസംഘത്തിന് രൂപം നൽകുന്നു. പുതിയ എഴുത്തുകാർക്കും സംവിധായകർക്കും പാട്ടുകാർക്കും പങ്കാളിത്തം ഉറപ്പാക്കി പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയാണ് ഗായകസംഘം രൂപീകരിക്കുന്നത്.
രൂപീകരണവും സാംസ്കാരിക സമ്മേളനവും 14ന് കൊല്ലം പബ്ലിക് ലൈബ്രറിക്ക് സമീപം സരസ്വതി ഹാളിൽ നടക്കുമെന്ന് ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ്കുമാറും സ്വാഗതസംഘം സെക്രട്ടറി ടി.കെ. മോഹനചന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചക്ക് 2.30ന് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഗായകസംഘം ഉദ്ഘാടനം സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.എൻ. മുരളി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ബീനാ സജീവ് അദ്ധ്യക്ഷയാവും. സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് ലഭിച്ച കാഥികൻ വി. ഹർഷകുമാറിനെ ആദരിക്കും. സ്വാഗതസംഘം ചെയർമാൻ സുരേഷ് ചൈത്രം, റസീന, എസ്. ഹരിലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |