കൊല്ലം: കേരളാ സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ആർദ്രം പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്നും ബഡ്ജറ്റിൽ ആയുർവേദത്തിന് കൂടുതൽ തുക വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ. ധന്യ.ആർ. ദേവ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. മസബി, ഡോ. ഷൈൻ, ഡോ. അജിത്ത്, ഡോ. ഹരികുമാർ നമ്പൂതിരി, ഡോ. സോണിയ, ഡോ. രശ്മി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ. എസ്. രശ്മി (പ്രസിഡന്റ് ), ഡോ. ധന്യ.ആർ. ദേവ് (സെക്രട്ടറി), ഡോ. പ്രമോദ്, ഡോ. രഞ്ചു.ടി. യോഹന്നാൻ (വൈസ് പ്രസിഡന്റ്), ഡോ. ജിജി, ഡോ. രതീഷ് (ജോ. സെക്രട്ടറി), ഡോ. എസ്. ചന്തു (ട്രഷറർ), ഡോ. രാജി വിശ്വനാഥ്, ഡോ. നിജി (വനിത കമ്മിറ്റി ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |