കൊല്ലം: പുത്തൂർ ജംഗ്ഷനിൽ സ്പെഷ്യൽ ബ്രാഞ്ച് എഎസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പുത്തൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ മുളവന അംബികയിൽ വൈഷ്ണവത്തിൽ കുണ്ടറ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുഗുണൻ, ഭാര്യ പ്രീത, മകൻ അമൽ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ പുത്തൂർ ജംഗ്ഷനിൽ വച്ചായിരുന്നു ആക്രമണം.
അമലിന് പ്രതികളുടെ കൈയിലുണ്ടായിരുന്ന ഹെൽമെറ്റിന് തലയ്ക്ക് അടിയേറ്റിരുന്നു. നടുറോഡിൽ അക്രമം നടത്തിയതിന് സുഗുണൻ, അമൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |