കൊല്ലം: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള വാഗമൺ - മൂന്നാർ, മൺറോത്തുരുത്ത് - സാമ്പ്രാണിക്കോടി - കൊല്ലം ബീച്ച് ഉല്ലാസ യാത്രകൾ 12, 13, 22 തീയതികളിൽ നടക്കും.
12ന് രാവിലെ 5.30ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തിരിച്ച് വാഗമൺ, പൈൻവാലി, മൊട്ടക്കുന്ന്, ഇടുക്കി ഡാം, ചെറുതോണി ഡാം, കല്ലാർകുട്ടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് മൂന്നാറിൽ തങ്ങും.13ന് രാവിലെ മൂന്നാർ ടോപ്പ് സ്റ്റേഷർ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട് 6.30ന് പുറപ്പെട്ട് രാത്രി 12 ഓടെ കൊട്ടാരക്കരയിലെത്തും. 1100 രൂപയാണ് ചാർജ്.
22ന് കൊട്ടാരക്കരയിൽ നിന്ന് മൺറോതുരുത്ത് - സാമ്പ്രാണിക്കോടി - കൊല്ലം ബീച്ച് ഉല്ലാസ യാത്ര രാവിലെ 7ന് ഡിപ്പോയിൽ നിന്ന് തിരിക്കും. വൈകിട്ട് 7.30ന് തിരികെയെത്തും. മൺറോത്തുരുത്തിലും സാമ്പ്രാണിക്കോടിയിലും ബോട്ടിംഗ് ഉൾപ്പെടെ 650 രൂപയാണ് ചാർജ്. ബുക്കിംഗ് നമ്പർ: 994652 7285, 9446787046, 9495872381.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |