കൊല്ലം: വീട്ടിൽ സൂക്ഷിച്ച നിലയിൽ 5 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 2 ഓടെ ചാത്തന്നൂർ ഇലകമൺ ഊന്നിന്മൂട് ജംഗ്ഷനിൽ വിജി ഭവനത്തിൽ വിനോദിന്റെ (46, പപ്പടം) വീടിനുള്ളിലാണ് കഞ്ചാവ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി ആദിച്ചനല്ലൂർ പെരുമാൾകുന്ന് കടമ്പാട്ട് വീട്ടിൽ നിതിനെ (33) എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിനോദ് സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തില്ല. കേസ് രജിസ്റ്റർ ചെയ്തതായി അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് പറഞ്ഞു. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |