കൊല്ലം: പുനലൂർ - ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണത്തിന്റെ പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ജോലികൾ ആരംഭിച്ചത്.
റെയിൽവേയുടെ അംഗീകാരമുള്ള റായ്പൂരിലാണ് പോസ്റ്റുകൾ നിർമ്മിച്ചത്. പോസ്റ്റുകൾ ചെങ്കോട്ടയിൽ എത്തിച്ച് ഭഗവതിപുരം വരെ സ്ഥാപിക്കുന്ന ജോലികളാണ് ആദ്യഘട്ടമായി ആരംഭിച്ചത്.
ഒരു കിലോ മീറ്റർ ദൂരത്ത് 14 മുതൽ 17 വരെ പോസ്റ്റുകളാണ് വേണ്ടത്. പാതയിൽ കൂടുതൽ വളവുകൾ ഉള്ളതിനാൽ കൂടുതൽ പോസ്റ്റുകൾ ആവശ്യമായി വരും. ചെങ്കോട്ട- ആര്യങ്കാവ്, പുനലൂർ- ഇടമൺ ഉൾപ്പെടെ 30 കിലോമീറ്ററോളം ദുരത്ത് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. ബാക്കി സ്ഥലങ്ങളിൽ ഫൗണ്ടേഷൻ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നു. വൈദ്യുതീകരണത്തിന്റെ ഭാഗമായി പുനലൂരിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷന്റെ നിർമ്മാണത്തിലുണ്ടായ അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ല. സബ് സ്റ്റേഷൻ ഇലക്ട്രിഫിക്കേഷൻ ജോലികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിൽ കെ.എസ്.ഇ.ബി കാണിക്കുന്ന അനാസ്ഥ തുടരുകയാണ്. എസ്റ്റിമേറ്റ് ലഭിച്ചെങ്കിലേ തുക അടയ്ക്കാൻ റെയിൽവേക്ക് കഴിയുകയുള്ളു.
ആകെ ദൂരം - 49 കിലോ മീറ്റർ
പോസ്റ്റുകൾ - 1400
നേരിടേണ്ടത് ഓട്ടേറെ വൈഷമ്യങ്ങൾ
1. പാത ഭൂരിഭാഗവും കടന്നുപോകുന്നത് വനത്തിലൂടെ
2. രണ്ട് കിലോമീറ്റർ ദൂരം വരുന്ന ആറ് തുരങ്കങ്ങൾ
3. കൂടാതെ നിരവധി പാലങ്ങൾ
4. വനത്തിലൂടെ നിർമ്മാണ സാമഗ്രികൾ എത്തിക്കുക ദുഷ്കരം
5. ട്രോളികൾ ഉപയോഗിക്കേണ്ടി വരും
6. റെയിൽ പാത വളവ് 10 ഡിഗ്രി വരെ
7. 2023 മാർച്ചിന് മുമ്പ് ജോലികൾ തീർക്കുമെന്ന് റെയിൽവേ
നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാവും.
എം.എസ്. രോഹൻ
ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ
മധുര ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |