കരുനാഗപ്പള്ളി: ബോയ്സ് ഹൈസ്കൂളിലെ 1994 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് രൂപവത്കരിച്ച ദളങ്ങൾ 1994 എന്ന പൂർവ വിദ്യാർത്ഥിസംഘടനയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സരിൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ കൗൺസിലർ ഷിബു സ്വാഗതം പറഞ്ഞു. മുതിർന്ന അദ്ധ്യാപകരായ കരുനാഗപ്പള്ളികൃഷ്ണൻകുട്ടി , പി.ബി.രാജൻ, ശാന്താ ചക്രപാണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി മെമെന്റോ സമ്മാനിച്ചു. രജനീകാന്ത്, ബിനുകരുണാകരൻ, സതീഷ് ചന്ദ്രൻ ,ഷമീർ ചോയ്സ്, രാജു ഹാരിഷ്, കൃഷ്ണകുമാർ ,ബാലമുരളി,
ചൂളൂർ ഷാനി എന്നിവർ സംസാരിച്ചു. നിയാസ് ഹാലോ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |