SignIn
Kerala Kaumudi Online
Friday, 20 September 2024 1.23 AM IST

അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു

Increase Font Size Decrease Font Size Print Page

കൊല്ലം: അഡ്വ.പനമ്പിൽ എസ്.ജയകുമാറിനെ ലോക്കപ്പിലിട്ട് മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്നും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ്
ആവശ്യപ്പെട്ടു. കഴിഞ്ഞ 6 ദിവസമായി കൊല്ലത്തെ അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരരംഗത്താണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, പരവൂർ, കരുനാഗപ്പള്ളി, കൊല്ലം എന്നീ കോടതികളിലെ അഭിഭാഷകർ കൊല്ലം കളക്ടറേറ്റ് ചുറ്റി ഇന്നലെ പ്രകടനം നടത്തി. അഭിഭാഷക ക്ലർക്കുമാരും സമരത്തിന് അനുഭാവം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപിഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗത്തിൽ ഐ. എ. എൽ നേതാക്കളായ പി.ബി. ശിവൻ, ജില്ലാ പ്രസിഡന്റ് സുരൻ , സെക്രട്ടറി ജയമോഹൻ, ജില്ലാ സർക്കാർ വക്കീൽ ആർ.സേതുനാഥ്, ബാർ അസോസിയേഷൻ സെക്രട്ടറി എ.കെ. മനോജ്, ഉഷാർ, വിപിൻ, മനു, അനസ്, നസീർ, അമ്പിളി ജോർജ്ജ്, ഷൈൻ മൺട്രാേത്തുരുത്ത്, സൈജു, മിലൻ, കാർത്തിക്ക്, യൂണിറ്റ് സെക്രട്ടറി പ്രമോദ് പ്രസന്നൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.