കൊല്ലം: പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്നതുമായി ബന്ധപ്പെട്ട് യുവമോർച്ച കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടികെട്ടി പ്രതിഷേധിച്ചു. കറുത്ത തുണി കൊണ്ട് വായ്മൂടികെട്ടിയ യുവമോർച്ച പ്രവർത്തകർ പ്ലക്കാർഡുകളേന്തി താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്ന് ജാഥയായെത്തി ചിന്നക്കട സിഗ്നൽ റൗണ്ടിൽ ഇരുന്നു. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു പട്ടത്താനം പ്രതിഷേധത്തിന് നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ല വൈസ് പ്രസിഡന്റ് വി. ദീപുരാജ്, ബി.ഗോകുൽ, ജില്ല സെക്രട്ടറി യു.ഗോപകുമാർ, ട്രഷറർ എം.ആർ.അഭിനസ്, തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് സൂരജ് സോമൻ, കിളികൊല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു,ജില്ല കമ്മിറ്റി അംഗങ്ങളായ വിഷ്ണു രാമചന്ദ്രൻ, ആർ.എസ്.ജിജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |