കൊല്ലം: മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പയിലേക്കും ഓച്ചിറയിലേക്കും സ്പെഷ്യൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഭക്തജനങ്ങളുടെ കൈയ്യിൽ നിന്ന് 40ശതമാനം അധികചാർജ്ജ് ഈടാക്കാൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി നഗരസഭാ സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തഴവ സഹദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഷാനവാസ് പണിക്കർ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി നഗരസഭാ സമിതി പ്രസിഡന്റ് രതീഷ് സ്വാഗതം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.സുധീർ, ജനറൽ സെക്രട്ടറിമാരായ മാലുമേൽ വിജയൻ, ഓച്ചിറ രവികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി.ബാലു, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി വിജയൻ, സംഘടനാ സെക്രട്ടറി മണിമോഹനൻ, കണ്ണമ്പള്ളി ബിജു എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറി ഗിരീഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |