കൊല്ലം: മാനവ സംസ്കൃതി കുന്നത്തൂർ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ഉമാ തോമസ് എം.എൽ. എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.ടി സ്മാരക അവാർഡുകൾ വിതരണം ചെയ്തു. മികച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പറിനുള്ള അവാർഡ് നേടിയ തുണ്ടിൽ നൗഷാദിനെയും മികച്ച ഗ്രാമ പഞ്ചായത്ത് മെമ്പറിനുള്ള അവാർഡ് നേടിയ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് മെമ്പർ സുധീറിനെയും പി.സി. വിഷ്ണുനാഥ് എം.എൽ.എയും ചവറ കെ.എസ്.പിള്ളയെ സി.ആർ.മഹേഷ് എം.എൽ.എയും ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിസന്റ് മുരളീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ചെയർമാൻ എം. എസ്.വിനോദ് അദ്ധ്യക്ഷനായി. ഡോ.പി.ആർ.ബിജു , കല്ലട ഗിരീഷ്, ആർ.രഷ്മി, എബി പാപ്പച്ചൻ, ആൻസെബാസ്റ്റിൻ, തൃദീപ് കുമാർ ,ഗീതമ്മ , മാത്യൂസ്, ടി.അനില, സാവിത്രി വലിയവിള , അബ്ദുൾ റഷീദ്, എൻ.സോമൻ പിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |