SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 PM IST

പോരുവഴിയുടെ ദാഹം പേരിന് പോലും തീരുന്നില്ല

കൊല്ലം : കടുത്ത വേനലിൽ രണ്ട് കുടിവെളള പദ്ധതി കൊണ്ടൊന്നും തീരുന്നതല്ല പോരുവഴിക്കാരുടെ ദാഹം. ബംഗ്ളാവ് വെസ്റ്റ്,​ നരിച്ചിറ എന്നീ പദ്ധതികളാണ് ഇവിടെ നിലവിലുള്ളത്. പളളിക്കലാറ്റിൽ നിന്ന് വെളളം പമ്പ് ചെയ്ത് നേരിട്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ബംഗ്ളാവ് വെസ്റ്റ്. ശുദ്ധീകരിക്കാത്തതിനാൽ മലിന ജലമാണ് വീടുകളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഈ വെളളം വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ കഴിയില്ല. നരിച്ചിറ കുടിവെളള പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതിയുടെ മൺ പൈപ്പുകൾ അടുത്തിടെ മാറ്റി സ്ഥാപിച്ചിരുന്നു. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. അമ്പലത്തുംഭാഗത്തുളള കുളത്തിൽ നിന്നാണ് പദ്ധതിക്കായി വെളളം ശേഖരിക്കുന്നത്. വേനൽ രൂക്ഷമാകുന്നതോടെ കുളത്തിലെ വെളളം വറ്റും. കെ.ഐ.പി കനാലിലെ വെളളമാണ് പിന്നെ ആശ്രയം. അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനാൽ കനാൽ വെളളത്തിന്റെ ലഭ്യതയും കുറഞ്ഞുവരികയാണ്. അപ്പോൾ പിന്നെ കുടിവെളളം വിലകൊടുത്തു വാങ്ങുകയേ നിവൃത്തിയുളളു. ഒരു ടാങ്ക് വെളളത്തിന് 500 മുതൽ 750 രൂപ വരെയാണ് വില.

പദ്ധതിയിൽ കണ്ണുംനട്ട്

കുടിവെളള പദ്ധതികളുടെ പോരായ്മയാണ് പോരുവഴിയിലെ പ്രധാന പ്രശ്നം. കുന്നത്തൂർ - പോരുവഴി കുടിവെളള പദ്ധതിയാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രതീക്ഷ. കരുനാഗപ്പളളി, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ നിർമ്മാണം അടുത്തകാലത്താണ് ആരംഭിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നു. വരുന്നതേയുളളു. വാട്ടർ ടാങ്കിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല.

ഉയർന്ന പ്രദേശങ്ങൾ

ക്ഷാമത്തിലാണ്

പോരുവഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കുടിവെളളത്തിന് ക്ഷാമമാണ്. വേനലാകുന്നതോടെ ഏഴാം വാർഡ് കലതിവിള ജംഗ്ഷനിലെ നൂറോളം വീടുകൾ കടുത്ത ക്ഷാമത്തിന്റെ പിടിയിലാവും. ശാസ്താംകുളം കൈതവിള, കമ്പലടി, ചാങ്ങയിൽകാവ് മേലൂട്ടം, ഇടയ്ക്കാട് കോളനി, മണ്ണാറോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെളള ക്ഷാമത്തിൽ അധികവും വലയുന്നത്.

....................................

നിലവിലെ പദ്ധതികൾ നവീകരിച്ച് ജലവിതരണം കാര്യക്ഷമമാക്കണം. കുന്നത്തൂർ - പോരുവഴി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കണം. 50 വീടുകൾ കേന്ദ്രീകരിച്ചുളള ചെറുകിട പദ്ധതികളെക്കുറിച്ച് ആലോചിക്കണം. കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നൽകണം

ബി.ബിനീഷ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.