കൊല്ലം:കേരളാ ലായേഴ്സ് കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം കൊല്ലം മർച്ചന്റ് ചേമ്പർ ഹാളിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രഞ്ജിത് തോമസ് അദ്ധ്യക്ഷനായി.അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.കുറ്റിയിൽ ഷാനവാസ് മെമ്പർഷിപ്പ് വിതരണം നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, എ. ഇഖ്ബാൽ കുട്ടി, അഡ്വ.സജിത്ത് കോട്ടവിള, മറ്റ് ഭാരവാഹികളായ അഡ്വ.അജു മാത്യു പണിക്കർ, ചാൾസ് വർഗീസ് അരികുപുറം, ക്രിസ്റ്റോ ബാബു, ആശ്വിൻ കണ്ണൻ, ഐവിൻ ഗ്യാൻഷ്യസ്, ജി.ഗോപകുമാർ, സോയ ജോൺസൺ, കെ.ബിലോയ്,
സി.ജയശ്രീ തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |