നിർമ്മാണം 2 മാസത്തിനകം
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ മെമു ഷെഡ് വികസനത്തിന്റെ നിർമ്മാണ കരാർ മൂന്നാഴ്ചയ്ക്കകം ഒപ്പിടും. രണ്ട് മാസത്തിനകം നിർമ്മാണം തുടങ്ങാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലെ മെമു ഷെഡിൽ എട്ട് കോച്ചുകളുള്ള മെമു ട്രെയിനിന്റെ അറ്റകുറ്റ പണികളേ നടത്താനാകൂ. പുതിയ പദ്ധതിയിൽ ഷെഡിന്റെ നീളം വർദ്ധിപ്പിച്ച് 16 കോച്ചുകളുള്ള 20 മെമു ട്രെയിനുകളുടെ അറ്റകുറ്രപ്പണികൾ നടത്താൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.
കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത് കൂടാതെയുള്ള പ്രത്യേക പദ്ധതിയാണ് മെമു ഷെഡ് വികസനം.
പുതിയ പദ്ധതിയിൽ
ഇൻസ്പെക്ഷൻ ഷെഡ് റിപ്പയറിംഗ് ഷെഡ് വീൽ ലെയ്ത്ത് ഷെഡ് സർവീസ് ബിൽഡിംഗ് വാഷിംഗ് പിറ്റ് ചെറിയ പാലത്തിന്റെ നിർമ്മാണം വാട്ടർ ടാങ്ക് സബ് സ്റ്റേഷൻ ഷിഫ്ടിംഗ്
എസ്റ്റിമേറ്റ് തുക ₹ 43 കോടി
നീളം കർബല വരെ
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏക മെമു ഷെഡാണ് കൊല്ലത്തേത്. കന്യാകുമാരി മുതൽ തൃശൂർ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഓടുന്ന മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് കൊല്ലം ഷെഡിലാണ്. നിലവിലെ ഷെഡിന്റെ അതേ വീതിയിൽ കർബല വരെ നീളം കുട്ടിയാവും ഷെഡ് വികസിപ്പിക്കുക.
സംസ്ഥാനത്ത് നിലവിൽ കൊല്ലത്തും പാലക്കാടുമാണ് മെമു ഷെഡുകളുള്ളത്. വികസന പദ്ധതി കൊല്ലത്ത് കൂടുതൽ മെമു ട്രെയിനുകൾ ആരംഭിക്കാൻ സഹായകരമാകും.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |