SignIn
Kerala Kaumudi Online
Thursday, 28 March 2024 10.27 PM IST

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം

ochira
ഓച്ചിറ ഗ്രാമപഞ്ചായത്തിൽ പുതുതായി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിൽ പുതുതായി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. 303 പേരാണ് പുതിയതായി ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ആദ്യഘട്ട ഗുണഭോക്താക്കളുടെ എഗ്രിമെന്റ് വയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികൾ യോഗത്തിൽ പൂർത്തിയാക്കി. ഓച്ചിറ ഗ്രാമപഞ്ചായത്തിൽ മലവേടർ സമുദായത്തിൽപ്പെട്ട 11 ഗുണഭോക്താക്കൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് എം.എൽ.എയും മന്ത്രിയുമായി സഹകരിച്ച് ഇവരെ പദ്ധതിയിൽ ഉൾപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർ.ഡി.പത്മകുമാർ, ശ്രീലത പ്രകാശ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ദിലീപ് ശങ്കർ, സുചേത, സരസ്വതി, മാളു സതീഷ്, അനീജ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സിറാജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.