തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കുടുംബശ്രീ യൂണിറ്റുകളുടെ വ്യാവസായിക കൃഷിയുടെ വിളവെടുപ്പ് കുലശേഖരപുരം കടത്തൂരിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ ആദ്യ വിൽപ്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, കെ.സദാശിവൻ, ബിന്ദു, ശ്രീദേവി, മിനി, ഉല്ലാസ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗേളി ഷൺമുഖൻ, അനിൽ എസ് കല്ലേലിഭാഗം, വസന്താരമേശ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാഷിദ് വാഹിദ്, ശ്രീലത, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |