കോട്ടയം . കേരളം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത കൊള്ള സംഘമാണെന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റിന്റെ കോപ്പിയും, പിണറായി വിജയന്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ജി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, എസ് രാജീവ്, പി ആർ സോന, എം പി സന്തോഷ് കുമാർ, ടോം കോര, ജെ ജി പാലയ്ക്കലോടി, ബോബി ഏലിയാസ്, റ്റി സി റോയി, അനിയൻ മാത്യു, നന്തിയോട് ബഷീർ, ജോർജ് പയസ്, സിസി ബോബി, അനീഷ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്, അൻസു സണ്ണി, അരുൺ എസ് നായർ, ലിബിൻ ഐസക്ക് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |