പാലാ . ലയൺസ് ഡിസ്ട്രിക്ട് 318 ബിയിലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഒഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും, ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജ് ഐ ക്യൂ എസിയുടെയും നേതൃത്വത്തിൽ 'ചെയ്സ് യുവർ ഡ്രീംസ് ' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഐ ക്യൂ എ സി കോർഡിനേറ്റർ ജെഫിൻ ജോസ്, കോളേജ്, യൂണിയൻ ചെയർമാൻ ബിബിൻ എബി ഐസക് എന്നിവർ പ്രസംഗിച്ചു. ലൈഫ് കോച്ചും ഇന്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |