കോട്ടയം . കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയവും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫയർ ആൻഡ് പബ്ലിക് കോപ്പറേഷൻ സെന്ററും സംയുക്തമായി 26 വരെ അഖിലേന്ത്യാ കരകൗശല പ്രദർശനവും വില്പനയും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിക്കും. കാശ്മീർ ഷാളുകൾ, ഹാൻഡ് പ്രിന്റ് ടെക്സ്റ്റൈൽസ്, തുകൽ വസ്തുക്കൾ, പരവതാനി, പ്രിന്റ് ബെഡ്ഷീറ്റ്, ചൂരൽ, മുള, തഴ, ഉണങ്ങിയ പുഷ് ഇനങ്ങൾ, മരംകൊത്തു പണികൾ, ടെറാക്കോട്ട് ക്രാഫ്റ്റുകൾ, ഹാൻഡ് ബ്ലോക്ക് പ്രിന്റിംഗ് സാരി എംബ്രോയിഡറി, പ്രകൃതിദത്ത ഫൈബർ ഉത്പന്നങ്ങൾ തുടങ്ങിയവയുണ്ട്. സമയം രാവിലെ 10 മുതൽ 8 വരെ. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |