കോട്ടയം . കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയായ സ്‌കൂട്ടർ യാത്രക്കാരി ദീപ (45) നും കാൽനടയാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ കുടയംപടി വട്ടക്കോട്ട ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്ന് എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടവഴിയിൽ നിന്നെത്തിയ സ്‌കൂട്ടറിലും, മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചശേഷം കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |