വൈക്കം . വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ പ്രചരണാർത്ഥം കെ പി സി സി വിചാർ വിഭാഗ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കാവ്യസദസ് സംഘടിപ്പിക്കും. വൈക്കം കച്ചേരി കവലയിൽ വൈകിട്ട് 4 30 നാണ് പരിപാടി. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ കെ എം ബെന്നി ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ കവികൾ സത്യഗ്രഹകാല ഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിക്കും. പങ്കെടുക്കുന്ന കവികൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |