മുണ്ടക്കയം . മലഅരയ മഹാസഭയുടെ വനിതാ വിഭാഗമായ മല അരയ വനിതാ സംഘടനയുടെ പതിനെട്ടാമത് വാർഷിക സമ്മേളനം ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ ഫിലിം സെൻസർ ബോർഡ് അംഗം പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കവിതാ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ആയിരം കുടുംബങ്ങളിലേക്കുള്ള കാർഷിക വിത്ത് വിതരണവും, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ യുവ ചരിത്രകാരൻ സുബിൻ വി അനിരുദ്ധനെ ആദരിക്കലും നിർവഹിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന സാംസ്കാരിക സമ്മേളനം സാമൂഹ്യ പ്രവർത്തക ധന്യാരാമൻ ഉദ്ഘാടനം ചെയ്തു. ഷൈലജ നാരായണൻ, ചന്ദ്രിക സോമരാജൻ, ശാന്ത ഗോപാലകൃഷ്ണൻ, അജിത ഉദയകുമാർ, ദീപ്തിമോൾ കെ എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |