കാഞ്ഞിരപ്പള്ളി: ഇരുപത്തിയാറാം മൈലിൽ പൂതക്കുഴി ഭാഗത്ത് പ്രാദേശിക ചാനലുകളുടെ ഡിജിറ്റൽ ഇന്റർനെറ്റ് കേബിളുകൾ കെ.എസ്.ഇ.ബി അധികൃതർ കട്ട് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. കെ.എസ്.ഇ.ബിക്ക് പണമടയ്ക്കുന്നതും ടാഗ് ചെയ്തിട്ടുള്ളതുമായ കേബിളുകളാണ് കട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം പാമ്പാടിയിലും സമാനസംഭവമുണ്ടായി. കുത്തക കമ്പനികളെ സഹായിക്കുന്നതിനാണ് സാധാരണക്കാരായ കേബിൾ ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന നടപടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ദ്രോഹനടപടിക്കെതിരെ നിയമപരമായും സംഘടനപരമായും പോരാട്ടം നടത്തുമെന്നും പ്രവീൺ മോഹൻ വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |