കോട്ടയം: കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ,കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ,അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ & ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം,സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ്,കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് & ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് നടത്തുന്നത്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 94 97 54 04 81.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |