കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന വാളംപറമ്പിൽ വീട്ടിൽ അഖിൽരാജ് (21)നെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും ഇതിനെ എതിർത്ത പെൺകുട്ടിയുടെ വല്യമ്മയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇവരെ തള്ളിതാഴെയിട്ട ശേഷം പെൺകുട്ടിയെ ബലമായി സ്‌കൂട്ടറിൽ കയറ്റി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ചങ്ങനാശേരി സ്റ്റേഷൻ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, എ.എസ്.ഐ സിജു സൈമൺ,രഞ്ജീവ് ദാസ്, പി.ഇ ആന്റണി, സിനി കെ.മാത്യു, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അഖിലിനെതിരെ തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |