പാലാ-പൊൻകുന്നം റോഡിൽ ഇന്നലെ മൂന്ന് അപകടം
പാലാ: ഇങ്ങനെയെങ്കിൽ ഇത് എവിടെപ്പോയി നിൽക്കും. പാലാ-പൊൻകുന്നം റോഡിൽ ഇന്നലെയും മൂന്ന് അപകടം, ഏഴ് പേർക്ക് പരിക്ക്. പാലാ -പൊൻകുന്നം റോഡിലെയും പാലാ-തൊടുപുഴ റോഡിലെയും തുടർച്ചയായുള്ള വാഹനാപകടങ്ങൾ സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ രണ്ട് റൂട്ടുകളിലും ഇന്നലെ രാവിലെ തന്നെ പൊലീസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പരിശോധനയും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പന്ത്രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ബസിൽ ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റത്. കാറിന്റെ ഓയിലും മറ്റും റോഡിൽ ഒഴുകിപരന്നത് പിന്നീട് ഫയർഫോഴ്സെത്തി കഴുകി വൃത്തിയാക്കി. ഈ അപകടം നടക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇതേ റൂട്ടിൽ ഇതിനടുത്തുതന്നെയായി മറ്റൊരു അപകടവുമുണ്ടായി. അതിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. പാലാ ടൗണിൽ മഹാറാണി ജംഗ്ഷന് സമീപം സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി ഒരു യാത്രക്കാരന് പരിക്കേറ്റത് ഇന്നലെ രാവിലെയാണ്. ഭാഗ്യത്താൽ പരിക്ക് ഗുരുതരമല്ല.
പരിശോധന തുടരണം
അപകടങ്ങൾ തുടർച്ചയായി നടക്കുന്ന പാലാ പൊൻകുന്നം റൂട്ടിലും പാലാ തൊടുപുഴ റൂട്ടിലും പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കർശന പരിശോധന നടത്തിയേ തീരു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ അപകടങ്ങൾ ഇനിയും ഏറാനാണ് സാധ്യത.
ഫോട്ടോ അടിക്കുറിപ്പ്
ഇന്നലെ പാലാ പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാംമൈലിൽ ഉണ്ടായ അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |