കടുത്തുരുത്തി: കെ.എസ്.എസ്.പി.എ കടുത്തുരുത്തി നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് അന്താരാഷ്ട്ര വനിതാദിനാചാരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ഏലിയാമ്മ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ ട്രെയിനർ ശോഭ ജെയിംസ് പുല്ലാപ്പള്ളി ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി വി.ബി സുജാത, ഫിലോമിന ജോസഫ്, ടി.പി ഗംഗാദേവി, സിസിലി സെബാസ്റ്റ്യൻ, ജൈനമ്മ തോമസ്, കെ.ഡി പ്രകാശൻ എന്നിവർ പങ്കെടുത്തു. കാളികാവ് ശശികുമാർ, സിറിയക്ക് ഐസക്, എം.കെ സനൽകുമാർ, എം.യു സൈമൺ, മാത്യു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |