വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് , കോടി അർച്ചന ചടങ്ങുകൾക്കെത്തുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി വൈക്കം ലയൺസ് ക്ലബ് വീൽച്ചെയർ, വാക്കർ തുടങ്ങിയവ വിതരണം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. ഈശ്വരൻപോറ്റി ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് വി.വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സോൺ ചെയർമാൻ മാത്യു ജോസഫ് കോടാലിച്ചിറ, ട്രഷറർ പി.എൻ. രാധാകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ബി. ജയകുമാർ, വടക്കുപുറത്ത് പാട്ട് ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ, ഗിരീഷ്. ജി. നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |