ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ചങ്ങനാശേരിയിൽ താത്കാലിക ബസ് കാത്തിരിപ്പ് സംവിധാനം ഒരുക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. നിലവിൽ നിർമ്മാണം നടക്കുന്ന സ്റ്റാൻഡിന് മുന്നിലും മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലും വിശ്രമകേന്ദ്രം നിർമ്മിക്കും. കോട്ടയം , തിരുവല്ല ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാകും. കൂടാതെ എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി, വേഴക്കാട്ട് സ്ഥിതി ചെയ്യുന്ന മൂന്നാം നമ്പർ സ്റ്റാൻഡിലും പാർക്കിനോട് ചേർന്ന് ഗ്രൗണ്ടിലും പാർക്കിംഗ് ക്രമീകരിക്കും. ചങ്ങനാശേരി ഡിവൈ.എസ്.പി, മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനിയർ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എൻജിനിയർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |