കോട്ടയം: നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി വിവിധയിടങ്ങളിൽ കൂടുതൽ റബറൈസ്ഡ് ഫ്ലെക്‌സി പോളുകൾ സ്ഥാപിച്ചു. കഞ്ഞിക്കുഴിയിൽ സ്ഥാപിച്ച പുതിയ രീതിയിലുള്ള പോളുകൾ വിജയമായതിനെ തുടർന്ന് നഗരത്തിലെ മനോരമ, ഈരയിൽ കടവ് റോഡ്, ബേക്കർ ജംഗ്ഷൻ, കുമരകം റോഡ്, ബേക്കർ ജംഗ്ഷൻ നാഗമ്പടം റോഡ്, ചുങ്കം വാരിശ്ശേരി റോഡ് തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിലാണ് ഫ്ലെക്‌സി പോളുകൾ സ്ഥാപിച്ചത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തിൽ മില്ലെനിയും റബർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഫ്ലെക്‌സി പോളുകൾ സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |