ടി.വി പുരം: ടി.വിപുരം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ വാർഷിക സമ്മേളനം ടി വി പുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം ചന്ദ്രലേഖ ശ്രീമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസാമിതി അധ്യക്ഷൻമാരായ എ.കെ അഖിൽ, അനിയമ്മ അശോകൻ, എ.ഡി.എസ് സെക്രട്ടറി ജയാ ജോഷി, ശാന്ത പരമേശ്വരൻ, അമ്പിളി ജയൻ, പ്രീതി വിശാൽ, സുനിമോൾ തൈമുറി, സിന്ധു മാങ്കാവിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |