കോട്ടയം: അഖിലേന്ത്യ ബിഎസ്എൻഎൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാസമ്മേളനം അഖിലേന്ത്യ അസി.ജനറൽസെക്രട്ടറി ആർ.എൻ.പടനായർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻനായർ, ട്രഷറർ എ.വി.ഫിലിപ്പോസ്, മഹിളാകമ്മിറ്റി കൺവീനർ ആർ.സതിമണി തുടങ്ങിയവർ പ്രസംഗിച്ചു. ഭീകരവാദത്തിനെതിരെയും രാജ്യസുരക്ഷയ്ക്കുമായി കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടികളെ യോഗം പിന്തുണച്ചു. കോടതിവിധി മാനിച്ച് ബി.എസ്.എൻ.എൽ പെൻഷൻ പരിഷ്‌കരിക്കുക, ധനകാര്യബില്ലിലൂടെ പെൻഷൻ നിഷേധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികളായി എം.സി.ചാക്കോ(പ്രസിഡന്റ്, രാധാകൃഷ്ണൻനായർ(സെക്രട്ടറി), എ.വി.ഫിലിപ്പോസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |