വൈക്കം: വൈക്കം സത്യാഗ്രഹ സമര സേനാനി ആമചാടി തേവന്റെ പ്രതിമ വൈക്കത്ത് ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ഓർഗനൈസേഷൻ ജില്ല കൺവെൻഷൻ സർക്കാരിനോടാവിശ്യപ്പെട്ടു. ഭവന നിർമ്മാണ ഫണ്ട് 15 ലക്ഷം രൂപയായി ഉയർത്തുക, വിദ്യാഭ്യാസ ഫണ്ട് യദാസമയം വിതരണം ചെയ്യണമെന്നും യോഗം ആവിശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. നടേശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ജയദീപ് പാറയ്ക്കൽ, രാജൻ അക്കരപ്പാടം, തിലകമ്മ പ്രേംകുമാർ, കെ.ഒ. രമാകാന്തൻ, പങ്കജാക്ഷൻ, ദീപാ സുരേഷ്, മോഹൻ ദാസ്, കെ. വാസു, മാന്നാർ വിജയൻ, അപർണ്ണ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |