കോട്ടയം : ദേശീയപാതയിൽ കെ.കെ റോഡിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.45 ഓടെ പാമ്പാടി എട്ടാംമൈലിന് സമീപമായിരുന്നു അപകടം. കൊല്ലാട് സ്വദേശികളായ നാല് പേരായിരുന്നു ഡിഫെൻഡർ കാറിൽ ഉണ്ടായിരുന്നത്. പാണംമ്പടി കല്ലുപാലം തോട്ടിലേക്കാണ് ആഡംബര വാഹനം നിയന്ത്രണം തെറ്റി വീണത്. തോട്ടിലേക്ക് വാഹനം കുത്തി വീണ നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് കാറിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. തുടർന്ന് കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |