മുണ്ടക്കയം : പേര് മാതൃ - ശിശു വിഭാഗം. പക്ഷേ , മഴ തുടങ്ങിയാൽ കാര്യങ്ങൾ തകിടം മറിയും. ഭിത്തികളിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങും. ഭീതിയോടെയാണ് ഇവിടെ പലരും ചെലവഴിക്കുന്നത്. ജീവന് യാതൊരു സുരക്ഷയുമില്ല. ഏഴ് ലക്ഷം രൂപ മുടക്കി പുനരുദ്ധാരണം നടത്തിയ മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുർഗതി. കുട്ടികൾക്ക് കുത്തിവയ്പ് നൽകാനായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം വെള്ളം കെട്ടിക്കിടക്കുകയാണ്. ആശുപത്രിയുടെ പഴയ ഒ.പി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ മാതൃ ശിശു വിഭാഗത്തിനായി വിട്ടു നൽകിയത്. പഴയ ഓടുകൾ മാറ്റി പുതിയ മേൽക്കൂര സ്ഥാപിച്ചെലും ഭിത്തികൾ ഉൾപ്പെടെ ഈർപ്പം നിറഞ്ഞ നിലയിലാണ്.
കെട്ടിടം അപകടാവസ്ഥയിൽ
മതിയായ സൗകര്യങ്ങൾ ഇല്ലാതെയാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. മഴയിൽ വെള്ളം ഇറങ്ങിയാൽ കെട്ടിടം കൂടുതൽ അപകടാവസ്ഥയിലാകും. പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പരിതാപകരണമാണ്. താലൂക്കാശുപത്രിയാക്കി ഉയർത്തണം എന്ന ആവശ്യവും നടപ്പായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |